വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു
Monday, December 16, 2024 6:40 PM IST
കൊല്ലം: വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് കൊല്ലം കണ്ണനല്ലൂരിലുണ്ടായ സംഭവത്തിൽ ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസ് പൂർണമായി കത്തിനശിച്ചു.
അപകട സമയത്ത് ഒരു വിദ്യാർഥിയും ആയയും ഡ്രൈവറും മാത്രമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.