റോഡിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Monday, December 16, 2024 3:28 PM IST
പത്തനംതിട്ട: തടിയൂർ തീയാടിക്കൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രാവിലെ ഓലിക്കൽ സ്കൂളിന് സമീപമായിരുന്നു സംഭവം. റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്ന് താഴ്ചയിലേക്കുള്ള മതിലിൽ തങ്ങി നിന്ന കാർ നാട്ടുകാർ ചേർന്ന് മരക്കഷണങ്ങൾ കൊണ്ട് താങ്ങി നിർത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.