തി​രു​വ​ന​ന്ത​പു​രം: സം​സ്കാ​ര​ങ്ങ​ളും ഭാ​ഷ​ക​ളും രാ​ജ്യാ​തി​ർ​ത്തി​ക​ളും ക​ട​ന്ന് ലോ​ക​മാ​കെ​യു​ള്ള സം​ഗീ​ത പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ത​ബ​ല വി​ദ്വാ​നാ​ണ് ഉ​സ്താ​ദ് സ​ക്കീ​ർ ഹു​സൈ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ജ്ഞാ​ന​വും അ​പാ​ര​മാ​യ സി​ദ്ധി​യും സ​ക്കീ​ർ ഹു​സൈ​നെ അ​നു​പ​മ​നാ​യ സം​ഗീ​ത​ജ്ഞ​നാ​ക്കി മാ​റ്റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ​യാ​ണ് ലോ​ക​പ്ര​ശ​സ്ത​നാ​യ ത​ബ​ല വി​ദ്വാ​ൻ ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ന്‍റെ മ​ര​ണം കു​ടും​ബം സ്ഥി​രീ​ക​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

സം​സ്കാ​ര​ങ്ങ​ളും ഭാ​ഷ​ക​ളും രാ​ജ്യാ​തി​ർ​ത്തി​ക​ളും ക​ട​ന്ന് ലോ​ക​മാ​കെ​യു​ള്ള സം​ഗീ​ത പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ത​ബ​ല വി​ദ്വാ​നാ​ണ് ഉ​സ്താ​ദ് സ​ക്കീ​ർ ഹു​സൈ​ൻ. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ജ്ഞാ​ന​വും അ​പാ​ര​മാ​യ സി​ദ്ധി​യും സ​ക്കീ​ർ ഹു​സൈ​നെ അ​നു​പ​മ​നാ​യ സം​ഗീ​ത​ജ്ഞ​നാ​ക്കി മാ​റ്റി.

അ​തോ​ടൊ​പ്പം ലോ​ക​സം​ഗീ​ത​വും അ​തി​ലെ സ​മ​കാ​ലി​ക ഭാ​വു​ക​ത്വ​ങ്ങ​ളും ത​ന്‍റെ ക​ല​യി​ൽ അ​ദ്ദേ​ഹം വി​ല​യി​പ്പി​ക്കു​ക​യും അ​നു​വാ​ച​ക​രെ നി​ര​ന്ത​രം വി​സ്മ​യി​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തി​ന് അ​ഭി​മാ​നം പ​ക​രു​ന്ന ഗ്രാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. സ​ക്കീ​ർ ഹു​സൈ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടേ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.