ചൂണ്ടയിടാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ; രക്ഷകരായി ഫയർഫോഴ്സ്
Monday, December 16, 2024 1:44 AM IST
തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് ചൂണ്ടയിടാനായി ഇയാൾ എത്തിയത്. ഈ സമയം കാല് പാറക്കെട്ടിൽ കുടുങ്ങുകയായിരുന്നു. രണ്ട് മണിക്കൂറാണ് യുവാവ് ഇവിടെ കുടുങ്ങിക്കിടന്നത്.
പിന്നീട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നാലെ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.