യൂണിവേഴ്സിറ്റി കോളജിലെ ഹോസ്റ്റൽമുറിയിൽ വിദ്യാർഥിക്ക് ക്രൂര മർദനം; എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
Sunday, December 15, 2024 6:54 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിക്ക് ക്രൂര മർദനം. ഇന്നലെ കോളജ് ഹോസ്റ്റലിലെ മുറിയിൽ കയറി വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.
ഏഴംഗ സംഘമാണ് മർദനത്തിനു പിന്നിൽ. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അടുത്തിടെ എസ്എഫ്ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസിന് എസ്എഫ്ഐ നേതാക്കളിൽനിന്ന് മർദനമേറ്റിരുന്നു.
അനസിന്റെ സുഹൃത്താണ് ഇന്നലെ മര്‍ദനത്തിനിരയായ വിദ്യാർഥി. അന്നത്തെ സംഭവത്തിൽ അനസിനെ പിന്തുണച്ചു എന്നാരോപിച്ചായിരുന്നു ഇന്നലെ മുറിയിൽ കയറി ഈ വിദ്യാർഥിയെ മര്‍ദിച്ചത്.