ഫ്ളാറ്റിൽ നിന്നുംചാടി 85കാരൻ ജീവനൊടുക്കി
Sunday, December 15, 2024 1:17 AM IST
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഫ്ളാറ്റിൽ നിന്നും ചാടി 85 വയസുകാരൻ ജീവനൊടുക്കി. ശ്യാമൾ കുമാർ നിലമ്പർ ഫാനി ആണ് മരിച്ചത്.
നാവികസേനയിൽ നിന്ന് വിരമിച്ച ശ്യാമൾ കുമാർ നിലമ്പർ ഏറെ നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെള്ളിയാഴ്ച നിൽജെ ഗ്രാമത്തിലുള്ള ഫ്ളാറ്റിന്റെ 21-ാം നിലയിൽ നിന്നുമാണ് ശ്യാമൾ കുമാർ നിലമ്പർ ചാടിയത്.
ഡോംബിവാലിയിലെ മൻപാഡ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.