മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
Saturday, December 14, 2024 7:58 PM IST
പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നു മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ അലോക് (24) എന്നയാളാണ് പിടിയിലായത്.
എക്സൈസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 198.3 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും പാർട്ടിയും ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.