പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച സംഭവം: അല്ലു അർജുൻ റിമാൻഡിൽ
Friday, December 13, 2024 4:54 PM IST
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന് അല്ലു അര്ജുന് റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് അല്ലു അർജുനനെ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അതേസമയം അല്ലുവിന്റെ ഇടക്കാല ജാമ്യഹർജി തെലുങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ തീരുമാനത്തിനുശേഷമായിരിക്കും അല്ലുവിനെ ജയിലിലേക്ക് മാറ്റുന്നതിൽ തീരുമാനം ഉണ്ടാകുക.
ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലുവിനെ അറസ്റ്റു ചെയ്തത്. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
നടനെ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍സുഖ്നഗര്‍ സ്വദേശി രേവതിക്ക് (39) ജീവന് നഷ്ടമായത്.
യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.