അല്ലു അർജുന്റെ അറസ്റ്റിന് പിന്നിൽ ചന്ദ്രബാബു നായിഡു: വൈഎസ്ആർസിപി നേതാവ് ലക്ഷ്മി പാർവ്വതി
Friday, December 13, 2024 4:53 PM IST
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണെന്ന് വൈഎസ്ആർസിപി നേതാവ് ലക്ഷ്മി പാർവ്വതി. പുഷ്പ 2 സിനിമയുടെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടൻ അല്ലു അർജുനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് അല്ലു അർജുൻ എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ലക്ഷ്മി ചോദിച്ചത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് അല്ലു എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഇവരുടെ ചോദ്യം. അല്ലു അർജുൻ വരുന്നത് കണക്കിലെടുത്ത് സുരക്ഷ ഒരുക്കാതിരുന്ന സർക്കാരാണ് അപകടത്തിനുത്തരവാദിയെന്നും ഇവർ ആരോപിച്ചു.
നായിഡുവിന്റെ പഴയ അനുയായിയും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിക്കും അറസ്റ്റിൽ പങ്കുണ്ടെന്നും ലക്ഷ്മി ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന് വേണ്ടി രേവന്ത് റെഡ്ഡിയാണ് പോലീസിനെ കൊണ്ട് അല്ലു അർജുനെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും വൈഎസ്ആർസിപി നേതാവ് പറഞ്ഞു.