നവീൻ ബാബുവിന്റെ മരണം: വ്യാജ വാർത്ത നൽകിയ ഫേസ്ബുക്ക് പേജിനെതിരേ കേസ്
Friday, December 13, 2024 4:36 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഫേസ്ബുക്ക് പേജിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന് ന്യൂസ് ഓഫ് മലയാളത്തിനെതിരേ പോലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയാണ് ഫേസ്ബുക്ക് പേജിനെതിരെ സ്വമേധയാ കേസെടുത്തത്.
പണികൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകന്പം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരവെ വസ്തുതകൾക്ക് വിരുദ്ധമായി കളവായ വിവരങ്ങളും അഭ്യൂഹങ്ങളഉം മനപൂർവം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധം പ്രകോപനം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.