തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടെ സി​പി​എ​മ്മി​ൽ വെ​ട്ടി നി​ര​ത്ത​ൽ തു​ട​ങ്ങി​യെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. നേ​താ​ക്ക​ൾ​ക്ക് അ​ന​ഭി​മ​ത​രാ​യ​വ​രെ പു​ക​ച്ചു പു​റ​ത്താ​ക്കു​ക​യെ​ന്ന സ്ഥി​രം ന​യ​മാ​ണ് സി​പി​എം ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

25 വ​ർ​ഷം മു​ൻ​പ് ഡി​വെ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​ആ​ർ. വ​സ​ന്ത​നെ കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി​യി​ൽ നി​ന്നും പു​ക​ച്ചു പു​റ​ത്താ​ക്കി. വ​സ​ന്ത​നു ശേ​ഷം എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ എ.​എം. ഷം​സീ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എം.​ബി. രാ​ജേ​ഷ്, പി. ​രാ​ജീ​വ്, സ​ജി ചെ​റി​യാ​ൻ, എം. ​സ്വ​രാ​ജ്, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ എ.​എ. റ​ഹീം എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ നേ​താ​ക്കാ​ൾ. ഇ​വ​ർ​ക്ക് മു​മ്പ് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ടി.​പി. ദാ​സ​ൻ, ടി.​ശ​ശി​ധ​ര​ൻ, സി.​കെ. പി. ​പ​ത്മ​നാ​ഭ​ൻ, യു.​പി. ജോ​സ​ഫ്, റെ​ജി സ​ഖ​റി​യ, വി.​കെ. മ​ധു തു​ട​ങ്ങി​യ​വ​രെ പാ​ർ​ട്ടി പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

എ​സ്എ​ഫ്ഐ​യു​ടെ തീ​പ്പൊ​രി നേ​താ​വാ​യി​രു​ന്ന സി​ന്ധു ജോ​യ് അ​വ​ഗ​ണ​ന​യി​ൽ മ​നം നൊ​ന്താ​ണ് രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.