ഡല്‍ഹിയില്‍ വീണ്ടും നാല് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
Friday, December 13, 2024 10:40 AM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നാല് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്വാന് പബ്ലിക് സ്കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍, വെങ്കടേശ്വർ ഗ്ലോബൽ സ്കൂൾ എന്നിവയ്ക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ ഫോൺ കോളിലൂടെയും ഇ-മെയിൽ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കം സ്കൂളുകളിൽ പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസവും ഡല്‍ഹിയിലെ 40 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. സ്കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി.