ബംഗ്ലാദേശിനെതിരായ ഏകദിന പരന്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്
Friday, December 13, 2024 5:44 AM IST
സെന്റ് കിറ്റ്സ്: ബംഗ്ലാദേശിനെതിരായ ഏകദിന പരന്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസ് പരന്പര തൂത്തുവാരിയത്. നാല് വിക്കറ്റിനാണ് വിൻഡീസ് മൂന്നാം ഏകദിനത്തിൽ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ബാക്കി നിൽക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. സെഞ്ചുറി നേടിയ അമീർ ജാംഗോയുടേയും അർദ്ധ സെഞ്ചുറി നേടിയ കിയസി കാർട്ടിയുടേയും ഇന്നിംഗ്സുകളാണ് വിൻഡീസിന്റെ വിജയത്തിൽ നിർണായകമായത്. ജാംഗോ 104 ഉം കാർട്ടി 95 ഉം റൺസാണ് എടുത്തത്.
ഗുഡാകേഷ് മോട്ടിയും ഷെർഫെയ്ൻ റൂഡർഫോർഡും തിളങ്ങി. ബംഗ്ലാദേശിനായി റിഷാദ് ഹൊസെയ്ൻ രണ്ട് വിക്കറ്റെടുത്തു. ഹസൻ മാഹ്മദും നസൂൺ അഹ്മദും ടസ്കിൻ അഹമദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 321 റൺസ് എടുത്തത്. 84 റൺസെടുത്ത മാഹ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ. സൗമ്യ സർക്കാരും മെഹ്ദി ഹസനും ജാക്കർ അലിയും മികച്ച പ്രകടനമാണ് നടത്തിയത്.
വിൻഡീസിന് വേണ്ടി അൽസാരി ജോസഫ് രണ്ട് വിക്കറ്റും മോട്ടിയും റൂതർഫോർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിൻഡിൻസിന്റെ അമീർ ജാംഗൊ മത്സരത്തിലെ താരവും ഷെർഫെയ്ൻ റൂതർഫോർഡ് പരന്പരയിലെ താരവും ആയി.
ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനുമാണ് വെസ്റ്റ് ഇൻഡീസ് ജയിച്ചത്.