യുവേഫ ചാന്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ജയം
Wednesday, December 11, 2024 7:02 AM IST
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് ജയം. ഇറ്റലിയെ ജെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അറ്റലാന്റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാം ആണ് റയലിനായി ഗോളുകൾ നേടിയത്. എംബാപ്പെ 10-ാം മിനിറ്റിലും വിനീഷ്യസ് 56-ാം മിനിറ്റിലും ബെല്ലിംഗ്ഹാം 59-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ചാൽസ് ഡി കെറ്റെലേരെയും അഡിമോലാ ലുക്ക്മാണും ആണ് അറ്റ്ലാന്റയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ റയലിന് ഒൻപത് പോയിന്റായി.