സിപിഎം കൊല്ലം ജില്ലാ സമ്മേളനം; എം.വി.ഗോവിന്ദന് വിമര്‍ശനം
Wednesday, December 11, 2024 6:41 AM IST
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പടെയുള്ളവർക്ക് വിമർശനം. ജാഥ നടത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല.
എംഎൽഎയായ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വി.ജോയി എംഎൽഎക്ക് ജില്ലാ സെക്രട്ടറിയും ആകാമെങ്കിൽ എന്തു കൊണ്ട് പഞ്ചായത്ത് അംഗത്തിന് ലോക്കൽ സെക്രട്ടറി ആയിക്കൂടാ എന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇപിയുടേത് കമ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. മുകേഷിനെ സ്ഥാനാര്‍ഥിയാക്കേണ്ടിയിരുന്നില്ല. രാത്രികാലങ്ങളില്‍ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാര്‍ട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമർശനം ഉയർന്നു.