ടി20: പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Wednesday, December 11, 2024 2:58 AM IST
ഡർബൻ: പാക്കിസ്ഥാനെതിരൊയ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡർബനിൽ നടന്ന മത്സരത്തിൽ 11 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 172 റൺസ് നേടാനെ സാധിച്ചുള്ളു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ 172 റൺസ് എടുത്തത്.
പാക്കിസ്ഥാൻ നിരയിൽ നായകൻ മുഹമ്മദ് റിസ്വാനും സയിം അയൂബിനും മാത്രമാണ് തിളങ്ങാനായത്. 74 റൺസെടുത്ത റിസ്വാനാണ് ടോപ് സ്കോറർ. 31 റൺസാണ് അയൂബ് എടുത്തത്. ബാബർ അസം അടക്കമുള്ള താരങ്ങൾ നിറംമങ്ങി.
ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റെടുത്ത ജോർജ് ലിൻഡെയാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. ക്വെന മഫാക്ക രണ്ട് വിക്കറ്റും ഒട്ട്നെൽ ബാർട്ട്മാനും ആൻഡിൽ സിമെലെയ്നും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെയും ജോർജ് ലിൻഡെയുടെയും വെടിക്കറ്റ് ബാറ്റിംഗിന്റെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്.
40 പന്തിൽ നിന്ന് 82 റൺസെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ലിൻഡെ 48 റൺസെടുത്തു. 24 പന്തിൽ നിന്നാണ് താരം 48 റൺസെടുത്തത്. ജോർഡ് ലിൻഡെയാണ് കളിയിലെ താരം,