ബം​ഗു​ളൂരു: ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​തു​ൽ സു​ഭാ​ഷി​നെ​യാ​ണ് ബം​ഗു​ളു​രു​വി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ​യു​ടെ​യും ഭാ​ര്യ​വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​ത്തെ കു​റി​ച്ച് വി​വ​രി​ച്ച് വി​ഡി​യോ റി​ക്കാ‍​ർ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് അ​തു​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് എ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് ഇ​യാ​ളു​ടെ മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ വി​മ​ർ​ശി​ച്ച് രാ​ഷ്ട്ര​പ​തി​ക്കും ഇ​യാ​ൾ ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ, കു​ടും​ബാം​ഗ​ങ്ങ​ൾ, ഒ​രു ജ​ഡ്ജി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വി​ഡി​യോ​യി​ൽ അ​തു​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​ര്യ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. ഭാ​ര്യ റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പ്ര​കാ​രം ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് കോ​ട​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2019ൽ ​മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ​ടെ​യാ​ണ് അ​തു​ൽ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞ് ജ​നി​ച്ചു. പ​ല​പ്പോ​ഴാ​യി ഭാ​ര്യ വീ​ട്ടു​കാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്.

കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഭാ​ര്യ പി​ണ​ങ്ങി കു​ട്ടി​യു​മാ​യി അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി. പി​ന്നീ​ട് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ൾ ത​നി​ക്കെ​തി​രെ ഇ​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​തു​ൽ പ​റ​യു​ന്നു.

അ​തു​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പി​താ​വ് ഹൃ​ദ്രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു​വെ​ന്ന് അ​തു​ൽ പ​റ​യു​ന്നു.

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഭാ​ര്യ​യും കു​ടും​ബ​വും ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് മൂ​ന്നു കോ​ടി രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. പി​ണ​ങ്ങി​പ്പോ​യ​തി​ന് ശേ​ഷം കു​ട്ടി​യെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും അ​തു​ൽ ആ​രോ​പി​ക്കു​ന്നു.

ത​ന്‍റെ വി​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച അ​തു​ൽ, ഇ​ലോ​ൺ മ​സ്കി​നെ​യും ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. നി​ങ്ങ​ൾ ഇ​ത് വാ​യി​ക്കു​മ്പോ​ഴേ​ക്കും താ​ൻ മ​രി​ച്ചി​രി​ക്കു​മെ​ന്നും ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ പു​രു​ഷ​ന്മാ​രു​ടെ നി​യ​മ​പ​ര​മാ​യ വം​ശ​ഹ​ത്യ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ൾ ട്വീ​റ്റി​ൽ പ​റ​യു​ന്നു.

പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​മാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നും അ​തു​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തു​ൽ മ​സ്കി​നോ​ടും ട്രം​പി​നോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്നു.