വ്യാജ ട്രേഡിംഗ് ആപ്പിലൂടെ നാല് കോടി രൂപ തട്ടിയെടുത്തതായി പരാതി
Tuesday, December 10, 2024 8:57 PM IST
കാക്കനാട്: വ്യാജ ട്രേഡിംഗ് ആപ്പിലൂടെ നാല് കോടി രൂപ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബജാജ് ഫിൻസെർവിന്റെ ആപ് വഴി ഷെയർ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് അവന്തിക എന്ന യുവതിയാണ് തട്ടിപ്പ് നടത്തിയത്.
അവന്തിക ദേവ്, കൂട്ടാളികൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 26 മുതൽ ഈ മാസം ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്.
ബജാജ് ഫിൻസെർവിന്റേതെന്ന് അവകാശപ്പെട്ട് ബിആർ ബ്ലോക് പ്രോ എന്ന ആപ് വഴി തുക തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.