ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന സി​പി​എം നേ​താ​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​എം.​തി​വാ​രി (70) അ​ന്ത​രി​ച്ചു. സി​പി​എം ഡ​ല്‍​ഹി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച സി​പി​എം ഗാ​സി​യാ​ബാ​ദ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 മു​ത​ല്‍ 11 വ​രെ എ​ച്ച്‌.​കെ.​എ​സ്. സു​ർ​ജീ​ത് ഭ​വ​നി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് സം​സ്‌​കാ​ര​ത്തി​നാ​യി നി​ഗം​ബോ​ധ്ഘ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്തി​യ നേ​താ​വാ​ണ് തി​വാ​രി. 1977-ൽ ​പാ​ർ​ട്ടി അം​ഗ​മാ​യ അ​ദ്ദേ​ഹം 1988-ല്‍ ​ഡ​ല്‍​ഹി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്കും 1991-ല്‍ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും 2018-ല്‍ ​കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2014 മു​ത​ല്‍ 2024 വ​രെ​യാ​യി​രു​ന്നു ഡ​ല്‍​ഹി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം വ​ഹി​ച്ച​ത്.

ഗാ​സി​യാ​ബാ​ദി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ ന​യി​ച്ചു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലും ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചു. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ല്‍ വാ​സ​വും ഒ​ളി​വ് ജീ​വി​ത​വും ന​യി​ച്ചി​ട്ടു​ണ്ട്.