യുപിയിൽ വാഹനാപകടം; കുട്ടികൾ ഉൾപ്പടെ ആറുപേർ മരിച്ചു
Tuesday, December 10, 2024 6:29 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഹത്രാസ് ജംഗ്ഷൻ പോലീസ് സ്റ്റേഷന് പരിധിയിലെ ജയ്ത്പൂർ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരെ തിരിച്ചറിയാൻ കുടുംബാംഗങ്ങളെ വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഖേദംപ്രകടിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് രംഗത്തെത്തി. ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.