തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി മു​ത​ല്‍ 17 പൈ​സ സ​ര്‍​ചാ​ര്‍​ജ് കൂ​ടി പി​രി​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി നീ​ക്ക​ത്തി​ന് ത​ട​യി​ട്ട് വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍. വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തി​നു പു​റ​മേ​യാ​ണ് സ​ർ​ചാ​ർ​ജ് കൂ​ടി കൂ​ട്ടാ​ൻ കെ​എ​സ്ഇ​ബി പ​ദ്ധ​തി​യി​ട്ട​ത്.

വ​ലി​യ തു​ക സ​ര്‍​ചാ​ര്‍​ജാ​യി പി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കെ​എ​സ്ഇ​ബി​യോ​ട് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. 2024 ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ലൈ വ​രെ വൈ​ദ്യു​തി വാ​ങ്ങി​യ ബാ​ധ്യ​ത തീ​ര്‍​ക്കാ​നാ​ണ് സ​ര്‍​ചാ​ര്‍​ജ് പി​രി​ക്കാ​ന്‍ കെ​എ​സ്ഇ​ബി അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ലൈ വ​രെ വൈ​ദ്യു​തി വാ​ങ്ങി​യ​തി​ല്‍ 37.10 കോ​ടി​യു​ടെ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​യെ​ന്ന് ഹി​യ​റിം​ഗി​ല്‍ കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. ഈ ​ബാ​ധ്യ​ത വ​ക​യി​രു​ത്താ​ല്‍ യൂ​ണി​റ്റി​ന് 17 പൈ​സ സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ മൂ​ന്നു മാ​സ​ത്തെ ക​ണ​ക്ക് കാ​ണി​ച്ച് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ കെ​എ​സ്ഇ​ബി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​വേ​ദി​ക​ളി​ല്‍ ച​ര്‍​ച്ച ഒ​ഴി​വാ​ക്കാ​ന്‍ അ​താ​ണ് ന​ല്ല​തെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.