ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി. ജ​ഡ്ജി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പ​വും വി​ശ​ദാം​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കാ​ൻ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വി​നെ​തി​രെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

ഞാ​യ​റാ​ഴ്ച വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വ് വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഇ​ന്ത്യ ഭ​രി​ക്ക​പ്പെ​ടു​മെ​ന്ന് വി​എ​ച്ച്പി ച​ട​ങ്ങി​ല്‍ ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വ് പ​റ​ഞ്ഞു.

ഏ​ക സി​വി​ല്‍ കോ​ഡ് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​നി​വാ​ര്യ​മു​ള്ള​താ​ണ്. ഇ​ത് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കും. ഹി​ന്ദു സ​മൂ​ഹം നി​ര​വ​ധി മോ​ശം ആ​ചാ​ര​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്തി നേ​ടി. അ​തു​പോ​ലെ എ​ല്ലാ മ​ത​ങ്ങ​ളും ദു​രാ​ചാ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും ഒ​രു പൊ​തു നി​യ​മം കൊ​ണ്ടു​വ​രും. ആ​ര്‍​എ​സ്എ​സും വി​എ​ച്ച്പി​യും മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​വും സി​വി​ല്‍​കോ​ഡി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ന്ന​താ​യും ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വ് പ​റ​ഞ്ഞു.

സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ജ​ഡ്ജി ന​ട​ത്തി​യ​തെ​ന്നും സു​പ്രീം​കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ഡ്ജി​ക്കെ​തി​രെ സി​പി​എം, മു​സ്‌​ലീം ലീ​ഗ് തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളും ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് ശേ​ഖ​ര്‍ കു​മാ​ര്‍ യാ​ദ​വി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക്യാം​പെ​യ്ന്‍ ഫോ​ര്‍ ജു​ഡീ​ഷ്യ​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ആ​ന്‍റ് റി​ഫോം​സ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചു. യാ​ദ​വി​നെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​സ്റ്റീ​സ് യാ​ദ​വി​നെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.