കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കറിന് ശിക്ഷാ ഇളവ്
Tuesday, December 10, 2024 3:47 PM IST
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് എന്‍ഐഎ കോടതി ശിക്ഷിച്ച റിയാസ് അബൂബക്കറിന് ശിക്ഷാ ഇളവ്. പത്ത് വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി എട്ട് വര്‍ഷമാക്കി കുറച്ചു.
ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഐഎസിന്റെ കേരളാഘടകം രൂപീകരിക്കാന്‍ ഇറങ്ങിത്തിരിച്ചു എന്നതാണ് ഇയാള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ ശിക്ഷാ ഇളവ് നല്‍കുകയായിരുന്നു.