കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ട, ഇന്ത്യാ സഖ്യത്തെ മമത നയിക്കണം: ലാലുപ്രസാദ് യാദവ്
Tuesday, December 10, 2024 12:59 PM IST
പാറ്റ്ന: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്ത്യാ സഖ്യത്തിന്റെ അധ്യക്ഷയാകണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. മമതയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, 2025ൽ ബിഹാറിൽ ആര്‍ജെഡി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരിയാനയിലും മഹാരാഷ്ട്രയിലും ഇന്ത്യാസഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്. മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. അവസരം നല്കുകയാണെങ്കില് ഇന്ത്യാസഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധയാണെന്ന് മമത നേരത്തെ പ്രതികരിച്ചിരുന്നു.