പോത്തന്‍കോട്ടെ ഭിന്നശേഷിക്കാരിയുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
Tuesday, December 10, 2024 12:24 PM IST
തിരുവനന്തപുരം: പോത്തന്‍കോട്ടെ ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖ് ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി പോക്സോ കേസുകളില്‍ അടക്കം ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഏഴോടെയാണ് പോത്തന്‍കോട് സ്വദേശി തങ്കമണിയെ(65) മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. പൂജയ്ക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്ന ഇടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.