വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം സമ്മേളനം: ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍
Tuesday, December 10, 2024 11:57 AM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.