കോ​ട്ട​യം: ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി​യി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. വി​ല്ലു​ന്നി പോ​ത്താ​ലി​ല്‍ വീ​ട്ടി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ള്‍ നി​ത്യ (20) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നു വി​ല്ലൂ​ന്നി മ​റ്റ​പ്പ​ള്ളി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ജി​മ്മി​ല്‍ നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബു​ള്ള​റ്റ് ആ​ദ്യം വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യും, പി​ന്നീ​ട് ക്രാ​ഷ് ബാ​രി​യ​റി​ല്‍ നി​ത്യ​യു​ടെ ത​ല ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ വീ​ണ നി​ത്യ​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 10 ന് ​മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.