തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 31 ത​ദ്ദേ​ശ​വാ​ര്‍​ഡു​ക​ളി​ലേ​യ്ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​ല​ങ്ങോ​ട് ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടെ നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍, മൂ​ന്ന് മു​നി​സി​പ്പി​ലി​റ്റി വാ​ര്‍​ഡു​ക​ള്‍, 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

ആ​കെ 102 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, പാ​സ്പോ​ര്‍​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​ന്‍​കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്‌​എ​സ്‌​എ​ല്‍​സി ബു​ക്ക്, ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍​നി​ന്ന് ആ​റു മാ​സം മു​മ്പ് ല​ഭി​ച്ച ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ10നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.