വഖഫ് നിയമഭേദഗതി കേന്ദ്രം പാസാക്കും: വി.മുരളീധരൻ
Monday, December 9, 2024 9:57 PM IST
തിരുവനന്തപുരം: മുനമ്പത്തെ ജനതയ്ക്ക് മുസ്ലീം ലീഗിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന ലീഗിന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ അദ്ദേഹം ചോദിച്ചു.
വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന യുഡിഎഫ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാണെന്നും മുരളീധരന് പറഞ്ഞു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മുനമ്പം നിവാസികള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഖഫ് ബോര്‍ഡിന്റെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുകയാണ് ഇടതു മുന്നണി സര്‍ക്കാര്‍. മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചതിലൂടെ വഖഫിനും മതതീവ്രവാദികള്‍ക്കും ഒപ്പമാണെന്ന് പിണറായി വിജയന് വ്യക്തമാക്കി.
"ഇന്‍ഡി' സഖ്യം എത്ര എതിര്‍ത്താലും വഖഫ് നിയമഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി.