ഗ്രൗണ്ടിലെ കൊമ്പുകോര്‍ക്കല്‍; സിറാജിന്റെയും ഹെഡിന്റെയും "ചെവിക്കു പിടിച്ച്' ഐസിസി
Monday, December 9, 2024 7:31 PM IST
ദുബായ്: അഡ്ലെയ്ഡ് ടെസ്റ്റിൽ ഗ്രൗണ്ടിൽവച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനും എതിരെ നടപടിയുമായി ഐസിസി. സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. എന്നാൽ ഹെഡ് പിഴയില്ല.
ക്രിക്കറ്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു. ഹെഡിനെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആഘോഷമാണ് സംഭവങ്ങൾക്ക് തുടക്കം.
ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസിംഗ് റൂമിലേക്ക് പോകാൻ സിറാജ് കൈചൂണ്ടി കാണിച്ചു. ഇതിന് ഹെഡ് മറുപടി നൽകിയതോടെ രംഗം കൊഴുക്കുകയായിരുന്നു.