മുനമ്പം; പരസ്യ പ്രസ്താവന വിലക്കി ലീഗ്
Monday, December 9, 2024 6:45 PM IST
മലപ്പുറം: മുനമ്പം ഭൂമി പ്രശ്നത്തിൽ പരസ്യ പ്രസ്താവന വിലക്കി മുസ്ലീം ലീഗ്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കെ.എം.ഷാജിയും ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞിരുന്നു.
ഇത് ചില സംഘടനകളും ബിജെപിയും ആയുധമാക്കിയിരുന്നു. ലീഗ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമവായ നീക്കത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന് വി.ഡി.സതീശനടക്കം പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു.
ഇത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കം ആണെന്ന് യുഡിഎഫ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പാർട്ടി നേതൃത്വം പരസ്യപ്രസ്താവനകൾ വിലക്കിയത്. സമുദായ സൗഹൃദമാണ് ലീഗിന്റെ ലക്ഷ്യം.
മറ്റുള്ള പ്രസ്താവനകൾ അവഗണിക്കുകയാണെന്നും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.