പ​ത്ത​നം​തി​ട്ട: ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി അ​മ്മു സ​ജീ​വ​ന്‍റെ മ​ര​ണ​ത്തി​ൽ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നെ സ്ഥ​ലം​മാ​റ്റി. ചു​ട്ടി​പ്പാ​റ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന അ​ബ്ദു​ല്‍ സ​ലാ​മി​നെ സീ​ത​ത്തോ​ട് കോ​ള​ജി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചു.

സീ​ത​ത്തോ​ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന തു​ഷാ​ര​യെ ചു​ട്ടി​പ്പാ​റ​യി​ലേ​ക്കും മാ​റ്റി. കേ​സി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ളെ കോ​ള​ജി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. അ​ഷി​ത, അ​ലീ​ന ദി​ലീ​പ്, അ​ജ്ഞ​ന മ​ധു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​തേ​സ​മ​യം അ​മ്മു മ​ര​ണ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ സ​ജി​ക്കെ​തി​രെ​യാ​ണ് അ​മ്മു​വി​ന്‍റെ അ​ച്ഛ​ന്‍ സ​ജീ​വ് പ​രാ​തി ന​ല്‍​കി​യ​ത്.

ലോ​ഗ് ബു​ക്ക് കാ​ണാ​താ​യെ​ന്ന് പ​റ​ഞ്ഞ് അ​മ്മു​വി​നെ അ​ധ്യാ​പ​ക​ന്‍ സ​ജി​യും കേ​സി​ല്‍ പ്ര​തി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് അ​ച്ഛ​ന്‍ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ കേ​സി​ല്‍ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് മു​ന്‍​പി​ല്‍ ഹാ​ജ​രാ​യി അ​മ്മു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.