നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പത്തനംതിട്ട കളക്ട്രേറ്റില്‍ ജോലിയിൽ പ്രവേശിച്ചു
Monday, December 9, 2024 11:33 AM IST
പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 9.30-നാണ് അവർ ചുമതല ഏറ്റെടുത്തത്.
കോന്നി തഹസിൽദാരായിരുന്ന മഞ്ജുഷ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പത്തനംതിട്ട കളക്ട്രേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. ഭൂരേഖാ തഹസിൽദാരുടെ ചുമതലയാണ് മഞ്ജുഷ വഹിക്കുക.
തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തത്കാലം ചെയ്യാന്‍ കഴിയില്ലെന്നും കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണ് സർക്കാർ അംഗീകരിച്ചത്.