സോണിയാ ഗാന്ധിക്ക് ഇന്ന് 78-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Monday, December 9, 2024 10:20 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 78-ാം ജന്മദിനം. വലിയ ആഘോഷം വേണ്ടെന്നാണ് സോണിയ പാർട്ടിക്ക് നൽകിയ നിർദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. സോണിയായുടെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിരുന്നു. രാജ്യസഭാ എംപിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയുമാണ് സോണിയ.