ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹൻബഗാൻ സൂപ്പർ ജയന്റിന് ജയം
Sunday, December 8, 2024 10:02 PM IST
ഗോഹത്തി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹൻബഗാൻ സൂപ്പർ ജയന്റിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻബഗാൻ വിജയിച്ചത്.
മൻവീർ സിംഗും ലിസ്റ്റൺ കൊളാസോയും ആണ് മോഹൻബഗാനായി ഗോളുകൾ നേടിയത്. മൻവീർ 65-ാം മിനിറ്റിലും ലിസ്റ്റൺ 71-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മോഹൻബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് മോഹൻബഗാനുള്ളത്.