തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഈ ​വീ​ഴ്ച​യു​ടെ തെ​ളി​വാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ത്ര ലാ​ഘ​വ​ത്വ​ത്തോ​ടെ​യാ​ണ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ർ​ക്കാ​രു​ക​ൾ കാ​ണു​ന്ന​ത് എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​ര​ന്തം ന​ട​ന്ന് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും ദു​ര​ന്ത​ത്തെ L3 വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​കാ​ത്ത​ത് കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. പു​ന​ര​ധി​വാ​സ​ത്തി​ന് എ​ത്ര തു​ക വേ​ണ്ടി​വ​രു​മെ​ന്നും നി​ല​വി​ലെ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നും എ​ത്ര തു​ക ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കാ​ത്ത​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച കോ​ട​തി വി​മ​ർ​ശ​നം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​യ്മ​യാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

"പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ വീ​ഴ്ച​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ട​ക്കം വാ​ഗ്ദാ​നം ചെ​യ്ത ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കു​ക​യാ​ണ്. വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ച്ച് വ​യ​നാ​ടി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​നി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.'- പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.