രാഹുൽ നർവേകർ വീണ്ടും മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കറാകും
Sunday, December 8, 2024 6:39 PM IST
മുംബൈ: ബിജെപി എംഎൽഎ രാഹുൽ നർവേകർ വീണ്ടും മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കറാകും. സ്പീക്കർ സ്ഥാനത്തേയ്ക്ക് പ്രതിപക്ഷമായ മഹാവികാസ് അഘാടി സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് തീരുമാനിച്ചതോടെ രാഹുൽ നർവേകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
കഴിഞ്ഞ നിയമസഭയിൽ 2022 ജുലൈ മുതൽ ഈ വർഷം നവംബർ 26വരെ നർവേകർ ആയിരുന്നു സ്പീക്കർ. കൊളാബ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാഹുൽ നർവേകർ .
രാഹുൽ നർവേകർ സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഇന്ന് നാമനിർദേശക പത്രിക നൽകിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസും ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെയും അജിത് പവാറും നർവേകർക്കൊപ്പമുണ്ടായിരുന്നു.