ലാലിഗ: റയൽ മാഡ്രിഡിന് തകർപ്പൻ ജയം
Sunday, December 8, 2024 7:00 AM IST
മാഡ്രിഡ്: ലാലിഗ ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജിറോണയെ തകർത്തു.
സൂപ്പർ താരം കൈലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, ആർഡ ഗുല്ലർ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. എസ്റ്റാഡി മോൺലിവി സ്റ്റെഡിയത്തിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം ആണ് ആദ്യം ഗോൾ നേടിയത്. 36-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ഗുല്ലർ 55-ാം മിനിറ്റിലും എംബാപ്പെ 62-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. വിജയത്തോടെ റയലിന് 36 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.