ഐഎസ്എൽ; ബംഗളൂരു എഫ്സിയോട് പൊരുതിത്തോറ്റ് ബ്ലാസ്റ്റേഴ്സ്
Saturday, December 7, 2024 10:25 PM IST
കൊച്ചി: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിയോട് പൊരുതിത്തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരം 4-2 ന് ബംഗളൂരു ജയിച്ചു.
കളിയുടെ എട്ടാം മിനിറ്റിൽ ബംഗളൂരു ആദ്യ ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനായി ആദ്യ ഗോൾ നേടിയത്. 39 ആം മിനിറ്റിൽ റയാൻ വില്ല്യംസിലൂടെ ബംഗളൂരു രണ്ടാം ഗോൾ കണ്ടെത്തി.
കളിയുടെ ആദ്യ പകുതിവരേ രണ്ട് ഗോളിന് പിന്നിൽനിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് തിരിച്ചടിച്ച് 2-2 എന്നനിലയിലെത്തി. 56ആം മിനിറ്റിൽ ജീസസ് ജിമിനസിലൂടെ കേരളത്തിന്റെ ആദ്യ ഗോൾ പിറന്നു. 67ആം മിനിറ്റിൽ ഫ്രെഡി കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി.
73 ആം മിനിറ്റിൽ ഛേത്രി പന്ത് വീണ്ടും വലയിൽ എത്തിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും സമനിലയിലെത്തിക്കാൻ പൊരുതിയെങ്കിലും പിന്നീട് ഗോളുകൾ ഒന്നും നേടാനായില്ല. പിന്നാലെ ഛേത്രി ഹാട്രിക്ക് ഗോൾ കൂടെ നേടിയതോടെ ബംഗളൂരു വിജയം ഉറപ്പിച്ചു.