ന്യൂ​ഡ​ല്‍​ഹി: മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​നെ ക​ര്‍​ദി​നാ​ള്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​ത് ഭാ​ര​ത​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്‌​സ് പേ​ജി​ലാ​ണ് കൂ​വ​ക്കാ​ടി​നെ പ്ര​ശം​സി​ച്ച് പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​യ​ച്ചു​വെ​ന്നും ച​ട​ങ്ങു​ക​ള്‍​ക്ക് മു​മ്പ്, ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പ​രി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പോ​സ്റ്റി​ല്‍ കു​റി​ച്ചു. പ്ര​തി​നി​ധി​ക​ള്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്റെ ചി​ത്ര​വും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ചു.

മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് ഉ​ൾ​പ്പ​ടെ 21 പേ​രെ​യാ​ണ് ക​ര്‍​ദി​നാ​ള്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​ത്‌. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ എ​ല്ലാ ക​ര്‍​ദി​നാ​ള്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ന്ന​ത്‌.