സർക്കാർ വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവിടാത്ത സംഭവം; ഒരു ഹർജിക്കാരനെക്കൂടി കേൾക്കണമെന്ന് വിവരാവകാശ കമ്മീഷണർ
Saturday, December 7, 2024 8:25 PM IST
തിരുവനന്തപുരം: സർക്കാർ വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവിടാത്ത സംഭവത്തിൽ വിശദീകരണവുമായി വിവരാവകാശ കമ്മീഷണർ. തടസവാദം ഉന്നയിച്ച് ഇന്ന് ഒരു ഹർജിക്കാരൻ രംഗത്തെത്തിയിരുന്നു.
ഈ ഹർജിക്കാരനെ കേട്ടശേഷം വിധി പ്രഖ്യാപിക്കുമെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് ഇന്നലെ വിവരാവകാശ കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ മാധ്യമപ്രവർത്തകർക്കാണ് കൈമാറാനിരുന്നത്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ലെന്ന് വിവരാവകാശ കമ്മീഷന് ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ ഭാഗങ്ങള്‍ പുറത്തുവിടുന്നതിന് എതിരേ പുതിയ പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.