ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകൾ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തി
Saturday, December 7, 2024 7:40 PM IST
റായ്പുർ: ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകൾ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തി. ബീജാപ്പൂരിലെ തീമാപ്പൂരിലാണ് സംഭവം.
മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് അങ്കൻവാടി ആയയെ ആണ് കൊലപ്പെടുത്തിയത്. ലക്ഷ്മി പത്മനം(45) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകൾ യുവതിയുടെ മൃതദേഹം വീടിന് മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ വർഷം ഇതുവരെ 60ലധികം ആളുകൾ മാവോയിസ്റ്റ് ആക്രമണത്തിൽ ചത്തീസ്ഗഡിൽ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.