മുഖ്യമന്ത്രിയുടെ "രക്ഷാപ്രവർത്തനം' പരാമർശം; പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് പോലീസ്
Saturday, December 7, 2024 2:29 PM IST
കൊച്ചി: നവകേരള യാത്രക്കിടിയിലെ രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പോലീസ്. പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് പോലീസ് റിപ്പോർട്ട്.
മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് റിപ്പോർട്ട് സമർപിച്ചത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി നൽകിയത്. ഇതിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ ആക്രമണം രക്ഷാപ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് ഷിയാസ് കോടതിയെ സമീപിച്ചത്.
രക്ഷാപ്രവർത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജിയിൽ പറഞ്ഞിരുന്നത്.