പ്രഭാത നടത്തത്തിനിറങ്ങിയ വ്യവസായി വെടിയേറ്റ് മരിച്ചു
Saturday, December 7, 2024 10:52 AM IST
ന്യൂഡൽഹി: ഫാർഷ് ബസാറിൽ പ്രഭാത നടത്തത്തിനിറങ്ങിയ വ്യവസായി വെടിയേറ്റ് മരിച്ചു. കൃഷ്ണ നഗർ സ്വദേശി സുനിൽ ജെയിൻ (52) ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് പേർ സുനിലിനുനേരെ വെടിയുതിർക്കുകയായിരുന്നു.
യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു സംഭവം. ഏഴ് മുതൽ എട്ട് റൗണ്ടുകളെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഇയാൾക്ക് പാത്ര വ്യാപാരം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജെയിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.
പ്രതികൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.