ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് സജി ചെറിയാന്
Saturday, December 7, 2024 10:46 AM IST
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് മന്ത്രി സജി ചെറിയാന്. കോടതിയും കമ്മീഷനും റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പറഞ്ഞാല്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഹേമ കമ്മിറ്റി നല്കിയ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിക്ക് മുന്നില്‍ ഹാജരാക്കി.
നിയമപരമായ കാര്യങ്ങള്‍ കോടതി പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന ഏഴ് പേജുകള്‍ പുറത്തുവരുന്നുന്നതില് സര്‍ക്കാറിന് ആശങ്കയില്ല.
റിപ്പോർട്ട് പുറത്തുവരുന്നതിൽ സര്‍ക്കാര്‍ എന്തിന് പ്രതിരോധത്തിലാകണം. ഡബ്ല്യൂസിസി നല്കിയ അപ്പീലിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടിയുണ്ടായിട്ടുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു.