പാലക്കാട് ധോണിയിൽ പുലിയിറങ്ങി
Saturday, December 7, 2024 10:34 AM IST
പാലക്കാട്: ധോണിയിൽ പുലിയിറങ്ങി. മായാപുരത്തിനു സമീപമാണ് പുലിയിറങ്ങിയത്. മായാപുരം സ്വദേശിനി ജയശ്രീയുടെ വീട്ടിലെ കോഴിയെയും പുലി പിടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഥലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസവും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇവിടെയുള്ള ഒരു വീട്ടിലെ നായയെ പുലി പിടിച്ചിരുന്നു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല.