ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്
Saturday, December 7, 2024 9:23 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക.
വിവരാവകാശ കമ്മീഷണർ ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്. ഈ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ മാധ്യമപ്രവർത്തകർക്കാണ് കൈമാറുക.
ഏതൊക്കെ ഭാഗം പുറത്തു വിടണമെന്നതിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിവരാവകാശ കമ്മീഷണർ തീരുമാനമെടുത്താൽ ഇന്ന് തന്നെ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവന്നേക്കും.