പുനസംഘടന; യൂത്ത് കോൺഗ്രസ് നേതാക്കൾ കത്തയച്ചു
Saturday, December 7, 2024 6:54 AM IST
കോട്ടയം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി. ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കത്തയച്ചു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ തീരുമാനങ്ങളെടുത്തെന്നാണ് പരാതി.
കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി എം. ലിജുവിനെ നേരിട്ട് കണ്ടും മുതിർന്ന നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റികളിലേക്ക് മത്സരിച്ച് പരാചയപ്പെട്ടവരെ ബ്ലോക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റാക്കിയെന്നും പരാതിയുണ്ട്.
ഗ്രൂപ്പ് വീതം വെപ്പ് വേണ്ടെന്ന് തീരുമാനിച്ച പുനഃസംഘടനയിൽ നേതൃത്വത്തിലുള്ളവർ ഏകപക്ഷീയമായ നിലപാടെടുത്തെന്നാണ് പ്രധാന പരാതി. ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ പ്രദേശത്ത് നിന്നുള്ള ജില്ലാ നേതാക്കളോട് ആലോചിച്ചിട്ടില്ലെന്നും പരാതിയുണ്ട്.