പാനൂരിൽ നടുറോഡിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു
Saturday, December 7, 2024 4:52 AM IST
കണ്ണൂർ: പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിലാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
പാനൂർ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളും കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നിൽ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കണ്ടോത്തുംചാലിൽ കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു.