ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 21 വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍. ഏ​റ്റ​വു​മ​ധി​കം വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഡ​ല്‍​ഹി​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ എ​ട്ടും യു​പി​യി​ൽ നാ​ലെ​ണ്ണ​വു​മാ​ണ്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണം വീ​ത​വും മ​ഹാ​രാ​ഷ്‌​ട്ര, ക​ര്‍​ണാ​ട​ക, പു​തു​ച്ചേ​രി എ​ന്നി​വ​യി​ല്‍ ഓ​രോ വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണു​ള്ള​ത്.

വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക

ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ആ​ന്‍​ഡ് ഫി​സി​ക്ക​ല്‍ ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ്, വാ​ണി​ജ്യ സ​ര്‍​വ​ക​ലാ​ശാ​ല, ദ​ര്യ​ഗ​ഞ്ച്, യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി , വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി , കേ​ന്ദ്രീ​കൃ​ത ജൂ​റി​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, സ്വ​യം തൊ​ഴി​ലി​നാ​യി വി​ശ്വ​ക​ര്‍​മ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി,ആ​ധ്യാ​ത്മി​ക് വി​ശ്വ​വി​ദ്യാ​ല​യം (ആ​ത്മീ​യ സ​ര്‍​വ​ക​ലാ​ശാ​ല)

ഉ​ത്ത​ര്‍​പ്ര​ദേ​ശ്: ഗാ​ന്ധി ഹി​ന്ദി വി​ദ്യാ​പീ​ഠ്, മ​ഹാ​മാ​യ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി (ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി), ഭാ​ര​തീ​യ ശി​ക്ഷാ പ​രി​ഷ​ത്ത്,

ആ​ന്ധ്ര​പ്ര​ദേ​ശ്: ക്രൈ​സ്റ്റ് ന്യൂ ​ടെ​സ്റ്റ്‌​മെ​ന്‍റ് ഡീം​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി, ബൈ​ബി​ള്‍ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഇ​ന്ത്യ,

പ​ശ്ചി​മ ബം​ഗാ​ള്‍: ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്.

കേ​ര​ളം: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​സ്ലാ​മി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് പ്രൊ​ഫെ​റ്റി​ക് മെ​ഡി​സി​ന്‍ , സെ​ന്‍റ് ജോ​ണ്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി.

ക​ര്‍​ണാ​ട​ക: ബ​ദ​ഗ​ന്‍​വി സ​ര്‍​ക്കാ​ര്‍ വേ​ള്‍​ഡ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി. മ​ഹാ​രാ​ഷ്‌​ട്ര: രാ​ജ അ​റ​ബി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി. പു​തു​ച്ചേ​രി : ശ്രീ ​ബോ​ധി അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ര്‍ എ​ജ്യു​ക്കേ​ഷ​ന്‍